Image

ഭൂമിയുടെ പേര് മാറ്റുന്നതിന് കൈക്കൂലി; കൊച്ചി കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ

രഞ്ജിനി രാമചന്ദ്രൻ Published on 16 October, 2025
ഭൂമിയുടെ പേര് മാറ്റുന്നതിന് കൈക്കൂലി;  കൊച്ചി കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ

കൊച്ചിൻ കോർപ്പറേഷനിലെ ഇടപ്പള്ളി സോണൽ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിൻ്റെ പിടിയിലായി. സൂപ്രണ്ട് ലാലിച്ചൻ, ഇൻസ്പെക്ടർ മണികണ്ഠൻ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

ഭൂമിയുടെ പേര് മാറ്റുന്നതിന് വേണ്ടിയാണ് ഇവർ പരാതിക്കാരനായ എളമക്കര സ്വദേശിയോട് കൈക്കൂലി ആവശ്യപ്പെട്ടത്. ഇൻസ്പെക്ടർ മണികണ്ഠന് 2000 രൂപയും സൂപ്രണ്ട് ലാലിച്ചന് 5000 രൂപയും നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം.

കഴിഞ്ഞ മെയ് മാസം മുതൽ ഭൂമിയുടെ പേര് മാറ്റുന്നതിനായി എളമക്കര സ്വദേശി കോർപ്പറേഷൻ ഓഫീസിൽ പലതവണ കയറിയിറങ്ങിയിരുന്നു. ഈ സമയത്താണ് ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടത്. തുടർന്ന് പരാതിക്കാരൻ വിജിലൻസിന് വിവരം നൽകി. വിജിലൻസ് നടത്തിയ പരിശോധനയിൽ കൈക്കൂലി തുകയായ 7000 രൂപയുമായി ഉദ്യോഗസ്ഥരെ കയ്യോടെ പിടികൂടുകയായിരുന്നു.

 

 

English summary:

Bribe for changing land ownership; two Kochi Corporation officials arrested by Vigilance.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക