Image

'എൻ്റെ ലെവൽ അല്ല അത്'; വെള്ളാപ്പള്ളി നടേശന് മറുപടിയുമായി കെ.ബി. ഗണേഷ്‌കുമാർ

രഞ്ജിനി രാമചന്ദ്രൻ Published on 16 October, 2025
'എൻ്റെ ലെവൽ അല്ല അത്'; വെള്ളാപ്പള്ളി നടേശന് മറുപടിയുമായി കെ.ബി. ഗണേഷ്‌കുമാർ

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിമർശനങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ മറുപടി നൽകി. വെള്ളാപ്പള്ളിയുടെ മോശം ഭാഷ അദ്ദേഹത്തിൻ്റെ സംസ്കാരമാണ്. ആ നിലവാരത്തിലേക്ക് താൻ താഴാൻ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ നിലവാരമല്ല തൻ്റേതെന്നും പക്വതയും സംസ്കാരവുമില്ലാത്തവരാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നും ഗണേഷ്‌കുമാർ പറഞ്ഞു. തനിക്ക് വെള്ളാപ്പള്ളിക്ക് മറുപടി നൽകാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.

നേരത്തെ, എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഗണേഷ്‌കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും കുടുംബത്തിന് ദോഷം ചെയ്തവനാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു. കൂടാതെ, ഗണേഷ്‌കുമാർ ഒരു ഫ്യൂഡൽ മാടമ്പിക്കും അപ്പുറമാണ്. സരിതയെ ഉപയോഗിച്ചാണ് ഗണേഷ്‌കുമാർ മന്ത്രിസ്ഥാനം നേടിയെടുത്തതെന്നും സ്വന്തം അച്ഛന് വരെ പാര പണിതയാളാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു
 

 

English summary:


"That's not my level" – K.B. Ganesh Kumar responds to Vellapally Natesan.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക