Image

അനന്ദു അജിയുടെ ആത്മഹത്യ; കേസെടുക്കാൻ പൊലീസിന് നിയമോപദേശം

രഞ്ജിനി രാമചന്ദ്രൻ Published on 16 October, 2025
അനന്ദു അജിയുടെ ആത്മഹത്യ; കേസെടുക്കാൻ പൊലീസിന് നിയമോപദേശം

ആർ.എസ്.എസ്. ശാഖയിൽ വെച്ച് ലൈംഗിക അതിക്രമം നേരിട്ടെന്ന് കുറിപ്പെഴുതിവെച്ച് ആത്മഹത്യ ചെയ്ത അനന്ദു അജിയുടെ മരണത്തിൽ കേസെടുക്കാൻ പോലീസിന് നിയമോപദേശം ലഭിച്ചു. മരണമൊഴിയായി അനന്ദു റെക്കോർഡ് ചെയ്ത ഇൻസ്റ്റഗ്രാം വീഡിയോ കേസിൽ നിർണായക തെളിവാകുമെന്നാണ് വിലയിരുത്തൽ. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് കേസെടുക്കാമെന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഈ കേസ് തുടർ നടപടികൾക്കായി പൊൻകുന്നം പോലീസിന് കൈമാറും. അനന്ദു ആത്മഹത്യയ്ക്ക് മുൻപ് റെക്കോർഡ് ചെയ്തിരുന്ന വീഡിയോ ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തനിക്ക് വിവിധ ഇടങ്ങളിൽ നിന്ന് ലൈംഗിക ചൂഷണം നേരിടേണ്ടി വന്നുവെന്ന് അനന്ദു ഈ വീഡിയോ ദൃശ്യങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പോലീസ് നേരത്തെ അനന്ദുവിൻ്റെ ഫോണിൽ നിന്നും ശേഖരിച്ചിരുന്നു.

ആരോപണവിധേയനായ നിതീഷ് മുരളീധരൻ നിലവിൽ ഒളിവിലാണെന്നാണ് സംശയം. കഴിഞ്ഞ രണ്ടുദിവസമായി ഇയാൾ നാട്ടിലില്ല. കൂടാതെ, നിതീഷ് മുരളീധരൻ്റെ ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്ത നിലയിലാണ്. അനന്ദു അജിയെ തിരുവനന്തപുരത്തെ ഒരു ഹോട്ടലിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

 

 

English summary:

Anandhu Aji's suicide; legal advice given to police to register a case.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക