താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുണ്ടായ വൈറൽ ന്യുമോണിയയുടെ സങ്കീർണതകളാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഈ മരണവുമായി ബന്ധപ്പെട്ടാണ്, മകളുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പറഞ്ഞ് പിതാവ് സനൂപ് ഡോക്ടറെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തത്. മകളുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്നായിരുന്നു കുട്ടിയുടെ കുടുംബത്തിൻ്റെ പ്രധാന ആരോപണം. മാത്രമല്ല, കുട്ടിയുടെ രോഗം എന്താണെന്ന് കൃത്യമായി കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിച്ചില്ലെന്നും കുടുംബം ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കേസിൽ കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്.
English summary:
Death of the child in Thamarassery; Post-mortem report says the cause was not Amoebic Meningoencephalitis. (or Amoebic brain fever)