തിരുവനന്തപുരം അമ്പൂരിയിലെ തിരുമല കാരിക്കുഴി ആദിവാസി സെറ്റിൽമെൻ്റിൽ കൂൺ കഴിച്ച് ഒരു കുടുംബത്തിലെ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹൻ കാണി, ഭാര്യ സാവിത്രി, മകൻ അരുൺ, അരുണിൻ്റെ ഭാര്യ സുമ, മക്കളായ അനശ്വര, അഭിഷേക് എന്നിവർക്കാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഇന്ന് രാവിലെ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ പാചകം ചെയ്ത് കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഉടൻ തന്നെ മോഹൻ കാണിയെയും കുടുംബാംഗങ്ങളെയും കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രി അധികൃതരുടെ കണക്കനുസരിച്ച്, ചികിത്സയിലുള്ളവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. വിഷബാധ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
English summary:
Six members of a family suffered uneasiness after consuming mushrooms in Amboori; condition of three is serious.