Image

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞ സംഭവം; നിര്‍ണായകമായി പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്, കേസെടുത്തു

രഞ്ജിനി രാമചന്ദ്രൻ Published on 16 October, 2025
ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞ സംഭവം; നിര്‍ണായകമായി പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്, കേസെടുത്തു

ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞ സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. ആനയുടെ മുൻകാലുകളിൽ ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഫോറസ്റ്റ് അസിസ്റ്റൻ്റ് കൺസർവേറ്റർ കെ. മനോജ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഗോകുൽ ചരിഞ്ഞത്.

കഴിഞ്ഞ ഫെബ്രുവരി 13-ന് കൊയിലാണ്ടിയിൽ എഴുന്നള്ളിപ്പിനിടെ മറ്റൊരു ആനയുടെ കുത്തേറ്റ് ഗോകുൽ ചികിത്സയിലായിരുന്നു. ഈ സമയത്താണ് രണ്ടാം പാപ്പാൻ ഗോകുലിൻ്റെ നേതൃത്വത്തിൽ അഞ്ച് പാപ്പാന്മാർ ചേർന്ന് ആനയെ ക്രൂരമായി മർദിച്ചതായി ആരോപണം ഉയർന്നത്. ഈ ആരോപണത്തെ തുടർന്ന് രണ്ടാം പാപ്പാൻ ഗോകുലിനെയും മൂന്നാം പാപ്പാൻ സത്യനെയും ദേവസ്വം സസ്പെൻഡ് ചെയ്തിരുന്നു

 

 

English summary:

Incident of Guruvayur Devaswom tusker Gokul’s death: Crucial postmortem report received, case registered.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക