റാന്നി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടിയുടെ (പ്രത‍്യേക അന്വേഷണ സംഘം) കസ്റ്റഡിയിൽ വിട്ടു.
ഒക്റ്റോബർ 30 വരെ ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ തുടരും. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. നേരത്തെ പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ പത്തു മണിക്കൂർ നീണ്ട ചോദ‍്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.