Image

ബസ് ഫീസ് അടയ്ക്കാൻ വൈകി, യുകെജി വിദ്യാർത്ഥിയെ ബസിൽ നിന്നിറക്കി വിട്ടു; മലപ്പുറം ചേലേമ്പ്ര സ്കൂളിനെതിരെ പരാതി

Published on 17 October, 2025
ബസ് ഫീസ് അടയ്ക്കാൻ വൈകി, യുകെജി വിദ്യാർത്ഥിയെ ബസിൽ നിന്നിറക്കി വിട്ടു; മലപ്പുറം ചേലേമ്പ്ര സ്കൂളിനെതിരെ പരാതി

ബസ് ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് യുകെജി വിദ്യാർത്ഥിയുടെ പഠനം മുടക്കി അധ്യാപികയുടെ ക്രൂരത. മലപ്പുറം ചേലേമ്പ്ര എഎൽപി സ്കൂളിലെ യുകെജി വിദ്യാർത്ഥിയോടാണ് പ്രധാന അധ്യാപിക ഈ ക്രൂരത കാണിച്ചത്. അഞ്ച് വയസുകാരനെ ബസിൽ കയറ്റരുതെന്ന് പ്രധാന അധ്യാപിക ഡ്രൈവർക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ ബസിൽ കയറ്റാതെ വഴിയിൽ വിട്ട് ബസ് പോവുകയായിരുന്നു. രക്ഷിതാക്കളെ പോലും അറിയിക്കാതെയാണ് കുട്ടിയെ വഴിയിൽ നിർത്തി പോയത്.

അതേസമയം, സംഭവത്തിൽ പരാതിയുമായി സ്കൂളിലെത്തിയ അമ്മയോട് മാനേജരും മോശമായി പെരുമാറി. ഇത്തരക്കാരെ ടി.സി കൊടുത്ത് പറഞ്ഞു വിടണമെന്ന് സ്കൂൾ മാനേജർ പറഞ്ഞതായി കുടുംബം പറയുന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പൊലീസിലും കുടുംബം പരാതി നൽകിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക