ബഹ്റിനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വൻ സ്വീകരണം. ഇന്നലെ പുലർച്ചെയോടെ എത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബിന്റെ നേതൃത്വത്തിൽ പ്രവാസി സംഘടനാ പ്രതിനിധികൾ സ്വീകരിച്ചു.
വ്യാഴാഴ്ച പുലര്‍ച്ച 12.40ന് തിരുവനന്തപുരത്ത് നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തിലാണ് മുഖ്യമന്ത്രി ബഹ്റൈനിലെത്തിയത്.
അതേസമയം സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6.30ന് ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി സംഗമത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.