ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ദുൽഖർ സൽമാന്റെ ആഡംബര കാർ വിട്ടുനൽകും. ബാങ്ക് ഗ്യാരന്റിയിലാണ് വിട്ടു നൽകുക. വിഷയത്തിൽ തീരുമാനമെടുക്കാൻ കസ്റ്റംസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഡിഫൻഡർ വിട്ടു നൽകണമെന്ന് ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് കസ്റ്റംസ് നടപടി. ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി ദുൽഖർ സൽമാന്റെ മൂന്നു വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അതിൽ ലാൻഡ് റോവർ ഡിഫൻഡർ വിട്ടുനിൽക്കണം എന്നായിരുന്നു ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
അതിന്റെ അടിസ്ഥാനത്തിലാണ് കോടതി ദുൽഖർ സൽമാന്റെ വാഹനം വിട്ടുനിൽക്കണമെന്ന് കസ്റ്റംസിനോട് ഇടക്കാല ഉത്തരവിട്ടത്. വാഹനത്തിന് ആവശ്യമുള്ള രേഖകൾ പരിശോധനാ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നെന്നു ദുൽഖർ സൽമാൻ കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അന്വേഷണ പരിധിയിലുള്ള വാഹനമായതിനാൽ നിബന്ധനകൾ ഏർപ്പെടുത്തുമെന്നു കസ്റ്റംസ് അധികൃതർ അറിയിച്ചു.