താമരശ്ശേരിയിൽ മരിച്ച ഒൻപത് വയസുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടായിരുന്നതായി റിപ്പോർട്ട്. മൈക്രോബയോളജി വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. അനയയ്ക്ക് രോഗബാധ ഉണ്ടായിരുന്നില്ല എന്നായിരുന്നു ഇന്നലെ പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.
പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളാണ് മെഡിക്കൽ കോളേജിൽ നിന്ന് പുറത്തുവരുന്നത്. അനയയുടെ മരണത്തിൽ ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് പിതാവ് സനൂപ് ഡോക്ടറെ ആക്രമിച്ചത് വാർത്തയായിരുന്നു.