കോഴിക്കോട്: സർവീസിൽ നിന്ന് വിരമിച്ച ഹിന്ദി അധ്യാപകരുടെ കൂട്ടായ്മ യായ സദാ ബഹാറിൻ്റെ രണ്ടാമത് സംസ്ഥാന സമ്മേളനം നാളെ. കോഴിക്കോട് ആരാധനാ ടൂറിസ്റ്റ് ഹോമിൽ കാലത്ത് 9.30 ന് എം.കെ രാഘവൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. സദാ ബഹാർ ചെയർമാൻ പി വി ശ്രീകുമാരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജോസ് വി, വിനോദ് കുരുവമ്പലം അബ്ദുൾ അസീസ് പി, ഷൈനി, ആശാദേവി കെ,ബീന കെ.എസ് തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ശിഹാബ് വേദവ്യാസ ഉദ്ഘാടനം ചെയ്യും. പി.വി ശ്രീകുമാരൻ അധ്യക്ഷത വഹിക്കും. അനന്തൻ എ , വിജയ എൻ, രാമകൃഷ്ണൻ എം, ബിമൽ കെ, വിപിൻ മന്നാട്ട്, സുനിൽ കുമാർ പി, എ റഫീഖ്, രാജേഷ് പൂതാടി, മൊയ്തുട്ടി കെ , ഷെറിൽ പി, സജിത്ത് ബാബു, കെ.എസ് ബീന, ആശാദേവി കെ , സുരേഷ് രാജൻ തുടങ്ങിയവർ
പങ്കെടുക്കും. മോഹന പങ്കജ്,മൊയ്തീൻ എ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിക്കും.