Image

അൽ ഖോബാർ വേൾഡ് മലയാളി കൗൺസിലിനെ നയിക്കാൻ പുതിയ നേതൃസമിതി.

രഞ്ജിനി രാമചന്ദ്രൻ Published on 17 October, 2025
അൽ ഖോബാർ വേൾഡ് മലയാളി കൗൺസിലിനെ നയിക്കാൻ പുതിയ നേതൃസമിതി.

വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസിൻ്റെ 2025-2027 കാലയളവിലേക്കുള്ള പുതിയ നേതൃത്വം ഷാർജയിൽ നടന്ന ഗ്ലോബൽ കോൺഫറൻസിൽ വെച്ച് സ്ഥാനമേറ്റു. ഗുലാം ഹമീദ് ഫൈസൽ (ചെയർമാൻ), ഷമീം കാട്ടാക്കട (പ്രസിഡന്റ്), അഷ്‌റഫ് ആലുവ (ജനറൽ സെക്രട്ടറി), അജീം ജലാലുദീൻ (ട്രഷറർ) എന്നിവരാണ് മുഖ്യഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്.

പുതിയ സമിതിയിൽ വൈസ് പ്രസിഡന്റുമാരായി സാമുവൽ ജോൺസ് (അഡ്മിനിസ്ട്രേഷൻ), ദിനേശൻ നടുക്കണ്ടിയിൽ (ഓർഗനൈസഷൻ ഡെവലപ്‌മെന്റ്) എന്നിവരെയും വൈസ് ചെയർമാൻമാരായി അബ്ദുൽ സലാം, നവാസ് സലാഹുദീൻ എന്നിവരെയും തിരഞ്ഞെടുത്തു. ഷംല നജീബ് വൈസ് ചെയർപേഴ്സൺ ആയും, ദിലീപ് കുമാർ ജോയിന്റ് സെക്രട്ടറിയായും, രഞ്ജു രാജ് ജോയിന്റ് ട്രഷററായും ചുമതലയേറ്റു.

കൂടാതെ, മറ്റ് സുപ്രധാന സ്ഥാനങ്ങളിലേക്ക് മൂസക്കോയയെ മുഖ്യ രക്ഷാധികാരിയായും, നജീബ് അരഞ്ഞിക്കലിനെ അഡ്വൈസറി ബോർഡ് ചെയർമാനായും, യാസ്സർ അറാഫത്തിനെ പ്രോഗ്രാം കൺവീനറായും തിരഞ്ഞെടുത്തു. ഷഫീക് സീ.കെ, മുഹമ്മദ് ഷമീർ, അഭിഷേക് സത്യൻ, അർച്ചന അഭിഷേക്, അനുപമ ദിലീപ്, റൈനി ബാബു എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. പ്രധാന സമിതിക്ക് പുറമെ, വിമൺ കൗൺസിൽ, ബിസിനസ് ഫോറം, കിഡ്‌സ് ഫോറം തുടങ്ങിയ സംഘടനയുടെ വിവിധ ഫോറങ്ങളിലെ ഭാരവാഹികളും ഇതോടൊപ്പം ചുമതലയേറ്റു.
 

 

English summary:

New leadership committee to lead the Al Khobar World Malayalee Council;  Concise News-Style Translation

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക