
ന്യൂയോർക്ക്: മുൻ മന്ത്രി പി. ജെ. ജോസഫിൻ്റെ മകനും കേരളാ കോൺഗ്രസ് സ്‌റ്റേറ്റ് കോ ഓർഡിനേറ്ററും, കമ്പ്യൂട്ടർ എൻജിനിയറും ഗായകനുമായ അപ്പു ജോൺ ജോസഫിന് ഇന്ന് റോക്ക് ലാൻഡിൽ സ്വീകരണം നൽകുന്നു.
കേരള രാഷ്ട്രീയത്തിൽ വലിയ ഭാവി ഉണ്ടെന്നു ജനങ്ങൾ കരുതുന്ന അപ്പു ജോൺ ജോസഫ് പുതു തലമുറയിലെ രാഷ്ട്രീയ നേതാക്കൾക്ക് മാതൃകയാകുന്ന തൻ്റെ നിലപാടുകൾ എന്നും കൃത്യതയോടെ അറിയിച്ചിട്ടുണ്ട്.
എല്ലാ മലയാളികളേയും സംഘാടകർ ഈ പരിപാടിയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു
ഇന്ന് വൈകിട്ട് 7.30-ന് മലബാർ പാലസ് റസ്സ്റ്റോറൻ്റിൽ (44 NY - 303, Valley Cottage, NY 10989) വെച്ചാണ് സ്വീകരണ പരിപാടികൾ നടത്തപ്പെടുന്നത്.
