Image

'നാസി പ്രവണത' ഉണ്ടെന്നു സമ്മതിച്ച ട്രംപ് നോമിനി പിന്മാറി (പിപിഎം)

Published on 22 October, 2025
'നാസി പ്രവണത' ഉണ്ടെന്നു സമ്മതിച്ച ട്രംപ് നോമിനി പിന്മാറി (പിപിഎം)

ഓഫിസ് ഓഫ് ദ സ്പെഷ്യൽ കൗൺസൽ മേധാവിയായി പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് നാമനിർദേശം ചെയ്ത പോൾ ഇൻഗ്രേസിയ (30) പിന്മാറി. തനിക്കൊരു നാസി പ്രവണത ഉണ്ടെന്നു ചില സന്ദേശങ്ങളിൽ അദ്ദേഹം പറഞ്ഞത് വിവാദമായതിനെ തുടർന്നാണിത്.  

ഈയാഴ്ച്ച സെനറ്റിനു മുന്നിൽ സ്ഥിരീകരണത്തിനുള്ള വിചാരണ നേരിടുമ്പോഴാണ് പിന്മാറ്റം. തനിക്കു വേണ്ടത്ര റിപ്പബ്ലിക്കൻ പിന്തുണ ലഭിക്കില്ലെന്ന് അദ്ദേഹം ഒരു സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.

ട്രംപ് ഭരണകൂടം നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

കഴിഞ്ഞ വർഷം അര ഡസൻ റിപ്പബ്ലിക്കൻ നേതാക്കൾക്ക് അയച്ച സന്ദേശങ്ങളിൽ തന്റെ 'നാസി പ്രവണത' ഇൻഗ്രേസിയ പരാമർശിക്കുന്നത് 'പൊളിറ്റിക്കോ' പുറത്തു വിട്ടിരുന്നു. 2024 മെയിൽ അയച്ച ഒരു സന്ദേശത്തിൽ പറയുന്നത് ഇങ്ങിനെ: "എനിക്ക് ഇടയ്ക്കിടെ ഒരു നാസി സ്വഭാവം വരുന്നുണ്ട്, ഞാനതു സമ്മതിക്കാം."

Trump nominee quits over 'Nazi streak'

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക