
നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ കൊടുംകാറ്റെന്നു വിശേഷിപ്പിക്കപ്പെട്ട മെലീസ ക്യൂബയിൽ കാറ്റഗറി 3 ആയി ഇറങ്ങി. കനത്ത പ്രളയം വിതച്ചു കൊണ്ട് രാജ്യത്തിനു കുറുകെ 125 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന കാറ്റ് ഇനി ബഹാമാസിലേക്കു നീങ്ങിയ ശേഷം ബെർമുഡയിൽ എത്തുമെന്നാണ് പ്രവചനം.
ജമൈക്കയിൽ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയ ശേഷമാണു മെലീസ ക്യൂബയിൽ എത്തിയത്. ജമൈക്ക 700,000 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതു കൊണ്ട് മരണ സംഖ്യ മൂന്നിൽ ഒതുങ്ങി. കൂടുതൽ മരണങ്ങൾ ഉണ്ടോ എന്ന് പറയാൻ കഴിയില്ലെന്നു അധികൃതർ പറഞ്ഞു.
എന്നാൽ 100 വർഷത്തിനിടയിൽ ഏറ്റവും കരുത്താർജ്ജിച്ച കൊടുംകാറ്റ് ജമൈക്കയെ തവിടുപൊടിയാക്കും എന്നാണ് പ്രവചനം. 13 അടി വരെ ഉയരത്തിൽ തിരകളും 40 ഇഞ്ച് മഴയും ഉണ്ടാവും.
ക്യൂബയുടെ എല്ലാ പ്രവിശ്യകളിലും ദക്ഷിണ, മധ്യ ബഹാമാസിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
‘Storm of the century’ makes landfall in Cuba