Image

നാല് വയസ്സുകാരനായ കുഞ്ഞിനെ തറയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ; പിതാവിൻ്റെ പരാതിയിൽ അറസ്റ്റ്

രഞ്ജിനി രാമചന്ദ്രൻ Published on 04 November, 2025
നാല് വയസ്സുകാരനായ കുഞ്ഞിനെ തറയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ; പിതാവിൻ്റെ പരാതിയിൽ അറസ്റ്റ്

 ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നാല് വയസ്സുകാരനായ മകനെ തറയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ടാനമ്മ അറസ്റ്റിൽ. കുട്ടിയുടെ പിതാവായ രാഹുൽ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. തൻ്റെ രണ്ടാം ഭാര്യയായ പ്രിയ, ആദ്യ ഭാര്യയിൽ ജനിച്ച മകനായ വിവാനോട് ക്രൂരമായി പെരുമാറുകയും നിസ്സാര കാര്യങ്ങൾക്ക് മർദ്ദിക്കുകയും ചെയ്തിരുന്നുവെന്ന് രാഹുൽ കുമാർ പോലീസിനോട് പറഞ്ഞു.

 ഒക്ടോബർ 27-ന് രാഹുൽ ജോലിക്ക് പോയതിന് ശേഷമാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. രാഹുലിന്റെ പരാതിയെ തുടർന്ന് ബിഎൻഎസ് സെക്ഷൻ 105 (കുറ്റകരമായ കൊലപാതകം) പ്രകാരം ഡോയിവാല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

 പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, ദേഷ്യത്തിൽ താൻ വിവാനെ തറയിലേക്ക് തള്ളിയിട്ടതായി യുവതി സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അയൽക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

 

  English summary:

  Stepmother kills 4-year-old child by pushing him onto the floor; arrested following father's complaint

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക