Image

എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും സാങ്കേതിക പ്രശ്നം; സാൻ ഫ്രാൻസിസ്കോ-ദില്ലി വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കി

രഞ്ജിനി രാമചന്ദ്രൻ Published on 04 November, 2025
എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും സാങ്കേതിക പ്രശ്നം; സാൻ ഫ്രാൻസിസ്കോ-ദില്ലി വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കി

സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യയുടെ ബോയിംഗ് 777 വിമാനം യാത്രാമധ്യേ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മംഗോളിയയിലെ ഉലാൻബാതറിൽ മുൻകരുതലെന്ന നിലയിൽ അടിയന്തരമായി ഇറക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്ന് എയർ ഇന്ത്യ അറിയിച്ചു. ആവശ്യമായ സാങ്കേതിക പരിശോധനകൾ നടക്കുകയാണെന്നും യാത്രക്കാരെ എത്രയും പെട്ടെന്ന് അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വിമാനക്കമ്പനി വിശദീകരിച്ചു.

അപ്രതീക്ഷിത സാഹചര്യത്തിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമമായ മുൻഗണനയെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാർക്കായി താമസസൗകര്യവും ഭക്ഷണവും ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ വിമാനക്കമ്പനി ഒരുക്കിയിട്ടുണ്ട്.

മംഗോളിയയിൽ കുടുങ്ങിയ യാത്രക്കാരെ എത്രയും വേഗം ഡൽഹിയിലേക്ക് എത്തിക്കുന്നതിന് ബദൽ സംവിധാനങ്ങൾ ഒരുക്കിവരികയാണ്. വിദേശകാര്യ മന്ത്രാലയം യാത്രക്കാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു.

English summary: 
Air India flight from San Francisco to Delhi makes emergency landing in Mongolia due to technical issue

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക