Image

ത്രശൂരിൽ ഐ. എം. വിജയൻ അന്താരാഷ്ട്ര കായിക സമുച്ചയം നാടിന് സമർപ്പിച്ചു; ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു

രഞ്ജിനി രാമചന്ദ്രൻ Published on 04 November, 2025
ത്രശൂരിൽ ഐ. എം. വിജയൻ അന്താരാഷ്ട്ര കായിക സമുച്ചയം നാടിന് സമർപ്പിച്ചു; ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു

കായിക കേരളത്തിന് മുതൽക്കൂട്ടായി തൃശൂരിലെ ഐ. എം. വിജയൻ അന്താരാഷ്ട്ര കായിക സമുച്ചയം നാടിന് സമർപ്പിച്ചു. പൊതുജനങ്ങളും പൗരപ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ വെച്ച് കായിക മന്ത്രി വി. അബ്ദുറഹിമാനാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഈ കായിക സമുച്ചയം ഉദ്ഘാടനം ചെയ്തത്. ഒരുകാലത്ത് മാലിന്യ കൂമ്പാരങ്ങൾ നിറഞ്ഞ ലാലൂരിൻ്റെ ഹൃദയത്തിൽ ഏഴ് വർഷം കൊണ്ടാണ് ഈ സ്പോർട്സ് കോംപ്ലക്സ് പൂർത്തിയാക്കിയത്.

കലാ-കായിക പ്രകടനങ്ങൾ അരങ്ങേറിയ ഉദ്ഘാടന വേദിയിൽ കായിക മന്ത്രി വി. അബ്ദുറഹിമാനെ കൂടാതെ മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, എം. കെ. വർഗീസ്, കളക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു. ഐ. എം. വിജയനോടുള്ള ആദരവ് അർപ്പിച്ചുകൊണ്ട് റാപ്പർ വേടൻ അവതരിപ്പിച്ച 'പന്ത് പാട്ട്' ചടങ്ങിന് ആവേശം പകർന്നു.

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ വേടനും, ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസമായ ഐ. എം. വിജയനും തൃശൂർ പൗരാവലിയുടെ ആദരവ് വേദിയിൽ വെച്ച് നൽകി. കായികപ്രേമികളും ലാലൂർ നിവാസികളും ഉൾപ്പെടെ നിരവധി പേരാണ് ആവേശത്തോടെ ഉദ്ഘാടന പരിപാടികളിൽ പങ്കെടുത്തത്.

English summary: 
I. M. Vijayan International Sports Complex inaugurated and dedicated to the public by Minister in Thrissur

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക