Image

സംസ്ഥാനത്ത് ഇന്ന് മുതൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് തുടക്കം; ബിഎൽഒമാർ വീടുകളിലെത്തും

രഞ്ജിനി രാമചന്ദ്രൻ Published on 04 November, 2025
സംസ്ഥാനത്ത് ഇന്ന് മുതൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് തുടക്കം; ബിഎൽഒമാർ വീടുകളിലെത്തും

സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിക്രമങ്ങൾക്ക് ഇന്ന് മുതൽ തുടക്കമായി. എസ്.ഐ.ആർ. (Special Intensive Revision) ൻ്റെ ഭാഗമായി ഇന്ന് മുതൽ ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ.) വീടുകൾ സന്ദർശിച്ച് തുടങ്ങും. വോട്ടർപട്ടികയിലുള്ള എല്ലാവർക്കും വോട്ട് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.

ഒരു മാസത്തോളം നീളുന്ന ഈ പ്രക്രിയയിൽ വോട്ടർ പട്ടികയിൽ പേര് ഉറപ്പിച്ച ശേഷം ബി.എൽ.ഒ.മാർ ഫോമുകൾ കൈമാറും. പോർട്ടലിൽ പേരുള്ള വി.വി.ഐ.പി.മാരുടെ വീടുകളിൽ കളക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാകും എത്തുക.

സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളായ സി.പി.എമ്മും കോൺഗ്രസും ഈ എസ്.ഐ.ആർ. നടപടിയെ എതിർക്കുന്നതിനിടയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകുന്നത്.

English summary:
Special intensive voter list revision begins in the state today; BLOs will start visiting houses

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക