
കോഴിക്കോട്: പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസും പൊലീസും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് നിര്‍ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കണം. ഷാഫി പറമ്പില്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സര്‍ക്കാരില്‍ നിന്ന് വിശദമായ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ലോക്‌സഭ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഷാഫി പറമ്പില്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോക്‌സഭ സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് മര്‍ദിച്ചെന്നും റൂറല്‍ എസ് പി പരസ്യമായി സമ്മതിച്ച സാഹചര്യത്തില്‍ പൊലീസുകാര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. സ്പീക്കര്‍ക്കും പ്രിവിലേജ് കമ്മിറ്റിക്കുമാണ് ഷാഫി പരാതി നല്‍കിയത്. വടകര ഡിവൈഎസ്പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്പി എന്‍.സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് തന്നെ ആക്രമിച്ചെന്നും പരാതിയില്‍ പറയുന്നു.