Image

സീരിയല്‍ നടിക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചു ; ബംഗളൂരുവില്‍ മലയാളി യുവാവ് അറസ്റ്റിൽ

Published on 04 November, 2025
സീരിയല്‍ നടിക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചു ; ബംഗളൂരുവില്‍ മലയാളി യുവാവ് അറസ്റ്റിൽ

ബംഗലൂരു: സീരിയല്‍ നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു നല്‍കി ശല്യപ്പെടുത്തിയ കേസില്‍ മലയാളി യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍. തെലുങ്ക്, കന്നഡ സീരിയല്‍ നടിയായ 41 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ വൈറ്റ്ഫീല്‍ഡില്‍ താമസിക്കുന്ന നവീന്‍ കെ മോന്‍ എന്ന യുവാവാണ് പിടിയിലായത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ബംഗലൂരുവിലെ ഗ്ലോബല്‍ ടെക്‌നോളജി റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ ഡെലിവറി മാനേജര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു നവീന്‍. നിരവധി തവണ താക്കീത് നല്‍കിയിട്ടും സമൂഹമാധ്യമങ്ങള്‍ വഴി അശ്ലീലസന്ദേശങ്ങള്‍ അയച്ചു ശല്യപ്പെടുത്തല്‍ തുടര്‍ന്നതായി പരാതിയില്‍ വ്യക്തമാക്കുന്നു.

മൂന്നു മാസം മുമ്പാണ് നടിക്ക് നവീന്‍സ് എന്ന ഫെയ്‌സ്ബുക്ക് ഐഡിയില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് ലഭിക്കുന്നത്. റിക്വസ്റ്റ് സ്വീകരിച്ചതിനു പിന്നാലെ നിരന്തരം അശ്ലീല സന്ദേശങ്ങലും സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങളും അടക്കം അയച്ചു നല്‍കിയിരുന്നു. തുടര്‍ന്ന് നടി ഇയാളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ഇതോടെ പുതിയ അക്കൗണ്ടുകള്‍ വഴി ശല്യം ചെയ്യല്‍ തുടര്‍ന്നു.

യുവാവ് തന്റെ സ്വകാര്യഭാഗങ്ങളുടെ ദൃശ്യങ്ങള്‍ അടക്കം നടിക്ക് അയച്ചു നല്‍കിയിരുന്നു. നവംബര്‍ ഒന്നിന് വീണ്ടും യുവാവ് അശ്ലീല ചിത്രങ്ങള്‍ അയച്ചു. തുടര്‍ന്ന് നേരില്‍ കാണണമെന്ന് നടി ആവശ്യപ്പെട്ടു. നേരില്‍ കണ്ടപ്പോള്‍ ഇത്തരത്തില്‍ സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നത് നിര്‍ത്തണമെന്ന് നടി യുവാവിനോട് കര്‍ശനമായി ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് കൂട്ടാക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് നടി പൊലീസില്‍ പരാതി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക