
ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാസഞ്ചർ -ചരക്ക് ട്രെയിനുകളാണ് കൂട്ടിയിടിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ ബിലാസ്പൂർ സ്റ്റേഷന് സമീപമാണ് അപകടം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിൻ ചരക്ക് ട്രെയിനിന് മുകളിലേക്ക് കയറി. എല്ലാ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും റെയിൽവേ അറിയിച്ചു. കൂട്ടിയിടിയുടെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.