
മലപ്പുറം വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിലുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. മുന്നാക്കൽ സ്വദേശിനി ജംഷീറയാണ് സംഭവസ്ഥലത്തുവെച്ച് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു യുവതി.
വളാഞ്ചേരി സിഎച്ച് ആശുപത്രിക്ക് മുൻവശത്ത് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. പോലീസും നാട്ടുകാരും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
അതേസമയം, കോട്ടയം വൈക്കത്തുണ്ടായ മറ്റൊരു വാഹനാപകടത്തിൽ പൂത്തോട്ട കോളേജിലെ ബി.എസ്.സി സൈബർ ഫോറൻസിക് വിദ്യാർത്ഥിയായ മുഹമ്മദ് ഇർഫാൻ (20) മരിച്ചു. മിനിലോറിയിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചത്.
English summary:
Woman dies after Taurus lorry hits scooter in Malappuram; student tragically killed in bike accident in Kottayam