
കോട്ടയം വൈക്കത്തുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർത്ഥിയായ വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ മരിച്ചു. പൂത്തോട്ടയിലെ കോളേജിലേക്ക് പോകുന്നതിനിടെ രാവിലെയാണ് അപകടം സംഭവിച്ചത്. പൂത്തോട്ട കോളേജിലെ ബി.എസ്.സി സൈബർ ഫോറൻസിക് വിദ്യാർത്ഥിയായിരുന്നു ഇർഫാൻ.
ഇർഫാൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിന്റെ പിന്നിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായി. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിച്ചുനിന്നു. റോഡിലേക്ക് തെറിച്ചുവീണ ഇർഫാന്റെ തലയ്ക്ക് ഗുരുതരമായി മുറിവേറ്റു.
നാട്ടുകാർ ഉടൻ തന്നെ ഇർഫാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ വൈക്കം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
English summary:
College student tragically dies in road accident in Vaikom; accident occurred while traveling to college