Image

ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Published on 04 November, 2025
ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വർക്കല: വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജിലെ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് ശ്രീക്കുട്ടി. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരുക്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ചൊവ്വാഴ്ച രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് ശ്രീക്കുട്ടിയുടെ ആരോഗ്യനില വിലയിരുത്തിയിരുന്നു. തലയിലെ മർദം കുറയ്ക്കാനുളള ശ്രമമാണ് ഇപ്പോൾ തുടരുന്നത്. ഇതിനായുളള മരുന്നാണ് നൽകുന്നത്. മർദം കുറച്ചതിന് ശേഷമാവും തുടർ‌ ചികിത്സ നിശ്ചയിക്കുകയെന്നാണ് വിവരം.

അതേസമയം പെൺകുട്ടി ആക്രമിക്കപ്പെട്ട ബോഗി പൊലീസ് പരിശോധിച്ചു. ഫൊറൻസിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൊച്ചുവേളി യാർഡിൽ വെച്ചായിരുന്നു പരിശോധന. കേരള എക്സ്പ്രസിന്‍റെ ജനറൽ കംപാർട്ട്മെന്‍റിൽ യാത്ര ചെയ്യുകയായിരുന്ന ശ്രീക്കുട്ടിയെന്ന സോനയെ മദ്യലഹരിയിലായിരുന്ന സഹയാത്രികൻ സുരേഷ്കുമാർ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളി താഴെയിട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക