ആറ്റിങ്ങലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. കണ്ണൂർ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങൽ മാമത്ത് ഇന്ന് രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. ആളപായമില്ല. മാമത്ത് എത്തിയപ്പോൾ ബസിന്റെ താഴെ ഭാഗത്ത് നിന്നും പുകയുയരുന്നത് ഡ്രൈവറിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തുകയും യാത്രക്കാരോട് പുറത്തിറങ്ങാൻ നിർദേശിക്കുകയുമായിരുന്നു.
മുപ്പത് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എല്ലയാത്രക്കാരെയും പുറത്തിറക്കി. തുടർന്നാണ് തീ പടർന്നത്. യാത്രക്കാരെ ഉടൻ പുറത്തിറക്കാനായതിനാൽ ആളപായം ഒഴിവായി. ആറ്റിങ്ങൽ നിന്നുള്ള അഗ്നിശമന സേന യൂണിറ്റ് എത്തി തീയണച്ചു. ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് നിഗമനം.
English summary:
KSRTC Swift bus catches fire; no casualties reported in the incident.