പഹൽഗാം ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപേ ഭീകരർ കശ്മീരിൽ എത്തിയതായി സംശയം. ജമ്മു കശ്മീർ സന്ദർശിച്ച മലയാളി ശ്രീജിത്ത് രമേശൻ പകർത്തിയ വീഡിയോയിൽ ഭീകരരുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ പതിഞ്ഞു. ഏപ്രിൽ 18ന് മകളുടെ കൂടെ പഹൽഗാമിലെ ബൈസരൺ താഴ്വരയ്ക്ക് സമീപമുള്ള മറ്റൊരു താഴ്വരയിൽ റീൽ ചിത്രീകരിക്കുന്നതിനിടെയാണ് സംശയാസ്പദമായ രൂപസാദൃശ്യമുള്ള രണ്ടുപേർ കടന്നുപോയത്.
പൂനെയിൽ ജോലി ചെയ്യുന്ന ശ്രീജിത്ത് ഏപ്രിൽ 25ന് ഈ വിവരം മഹാരാഷ്ട്ര പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് എൻഐഎയെ വിവരമറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എൻഐഎയുടെ മുംബൈ ഓഫീസിൽ ഹാജരായ ശ്രീജിത്ത് മൊഴി നൽകി. ശ്രീജിത്ത് പകർത്തിയ ദൃശ്യങ്ങളും എൻഐഎ ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ എൻഐഎ വിശദമായി പരിശോധിച്ചു വരികയാണെന്നാണ് വിവരം.
English summary:
Terrorists suspected to have arrived in Kashmir days before the Pahalgam attack; crucial visuals captured by a Malayali.