Image

വേടൻ്റെ പ്രോഗ്രാമിനിടയിൽ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

രഞ്ജിനി രാമചന്ദ്രൻ Published on 08 May, 2025
വേടൻ്റെ പ്രോഗ്രാമിനിടയിൽ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരത്ത് റാപ്പർ വേടൻ്റെ പ്രോഗ്രാമിനിടയിൽ അപകടം. പരിപാടിക്കായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. കിളിമാനൂരിൽ ഷോയ്ക്കിടെ ആണ് അപകടം സംഭവിച്ചത്. വൈകുന്നേരം 5മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ കിളിമാനൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചിറയിൽ കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
 

 

 

English summary:

Technician electrocuted to death during Vedan's program.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക