Image

നിയന്ത്രണ രേഖ‍യിൽ വീണ്ടും പാക് പ്രകോപനം; ഡ്രോൺ ആക്രമണം, തിരിച്ചടിച്ച് ഇന്ത്യ

Published on 09 May, 2025
നിയന്ത്രണ രേഖ‍യിൽ വീണ്ടും പാക് പ്രകോപനം; ഡ്രോൺ ആക്രമണം, തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിൽ ശക്തമായ ഷെല്ലാക്രമണവുമായി പാക്കിസ്ഥാൻ. ഉറിയിലും പൂഞ്ചിലും കുപ്‌വാരയിലും കനത്ത ഷെല്ലാക്രമണമാണ് നടക്കുന്നത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്. ഗ്രാമീണ മേഖലകളെ ലക്ഷ്യം വച്ചുകൊണ്ടാണ് പാക്കിസ്ഥാന്‍റെ ആക്രമണമെന്നാണ് വിവരം.

 ഉറി മേഖലയിലെ ഹാജിപൂര്‍ സെക്ടറിലാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് അതിരൂക്ഷ ഷെല്ലിങ് നടന്നത്. ഗ്രാമീണ മേഖലകള്‍ ലക്ഷ്യമിട്ട് പരമാവധി ആള്‍നാശമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാകിസ്ഥാന്‍ ആക്രമണം നടത്തുന്നത്. മേഖലയില്‍ മലമുകളിലാണെന്ന ആനുകൂല്യമാണ് പാകിസ്ഥാനുള്ളത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനെ ശക്തമായി തിരിച്ചടിക്കുന്നതായാണ് വിവരം.

അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കിയിട്ടുണ്ട്. നേരത്തെ അനുവദിച്ച അവധികളടക്കം റദ്ദാക്കി, ഉദ്യോഗസ്ഥര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്നും സര്‍ക്കുലര്‍ ഇറക്കി. ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. ആരോഗ്യകാരണങ്ങളാല്‍ അവധിയില്‍ പോയവര്‍ക്ക് മാത്രം ഇളവ് അനുവദിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക