Image

ജയ്സാല്‍മറില്‍ വൈകിട്ട് ആറ് മുതല്‍ 12 മണിക്കൂര്‍ ബ്ലാക്ക് ഔട്ട്

Published on 09 May, 2025
ജയ്സാല്‍മറില്‍ വൈകിട്ട് ആറ് മുതല്‍ 12 മണിക്കൂര്‍ ബ്ലാക്ക് ഔട്ട്

ജയ്പൂര്‍; പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനിലെ ജയ്സാല്‍മറില്‍ വൈകിട്ട്  ആറ് മണി മുതല്‍ രാവിലെ ആറ് വരെ 12 മണിക്കൂര്‍ ബ്ലാക്ക് ഔട്ടായിരിക്കും. ഈ സമയങ്ങളില്‍ വാഹനങ്ങള്‍ ഓടിക്കരുതെന്നും രാത്രികാലങ്ങളില്‍ വിവാഹചടങ്ങുകള്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്. 

കഴിഞ്ഞ ദിവസം രാത്രി പാകിസ്താന്റെ ഡ്രോണുകള്‍ അതിര്‍ത്തി കടന്ന് ഈ പ്രദേശത്ത് എത്തിയെന്നും അതിനാലാണ് നടപടിയെന്നും കലക്ടര്‍ പ്രതാപ് സിങ് വിശദീകരിച്ചു. ഡ്രോണുകള്‍ പറത്തുന്നതും പടക്കം പൊട്ടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഡ്രോണുകള്‍ സ്വന്തമായുള്ളവര്‍ അവ പോലീസ് സ്റ്റേഷനില്‍ നല്‍കണം. സൈനിക കേന്ദ്രങ്ങളുടെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ സഞ്ചരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക