Image

വേൾഡ് മലയാളി കൗൺസിൽ കൊച്ചിൻ ചാപ്റ്റർ രൂപീകരിച്ചു

Published on 09 May, 2025
വേൾഡ് മലയാളി കൗൺസിൽ കൊച്ചിൻ ചാപ്റ്റർ രൂപീകരിച്ചു

 

വേൾഡ് മലയാളി കൗൺസിൽ കൊച്ചിൻ ചാപ്റ്റർ രൂപീകരിച്ചു. റിനൈ  കൊച്ചിൻ ഹോട്ടലിൽ നടന്ന പ്രൗഢമായ ചടങ്ങ് Wmc ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള ഉദ്ഘാടനം ചെയ്തു. തിരുകൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ അദ്ധ്യക്ഷത വഹിച്ചു.


ഗ്ലോബൽ അംബാസഡർ ഡോ.ഐസക് ജോൺ പട്ടാണിപ്പറമ്പിൽ Wmc യെ പ്പറ്റി ചുരുക്കത്തിൽ പ്രതിപാദിച്ചു . .ഗ്ലോബൽ പ്രസിഡൻ്റ് ശ്രീ ബേബി മാത്യു സോമതീരം മുഖ്യ പ്രഭാഷണം നടത്തി.ഗ്ലോബൽ അഡ്വൈസറി ബോർഡ് അംഗം സി യു മത്തായി  വിശദീകരണം നൽകി. ഗ്ലോബൽ വൈസ് ചെയർമാൻ   ജോസഫ് കില്ലിയൻ, മുൻ ചെയർമാൻ  ഡാനിയേൽ മോഹൻ, ഗ്ലോബൽ ബിസിനസ് ഫോറം മുൻ ചെയർമാൻ  ഷാജി ബേബി ജോൺ, തിരുകൊച്ചി പ്രോവിൻസ് ചെയർമാൻ   കെ ആർ രവീന്ദ്രൻ , സെക്രട്ടറി  ടി എം മാത്യു തുടങ്ങി ഒട്ടേറെ നേതാക്കൾ സംസാരിച്ചു.  


കൊച്ചിൻ ചാപ്റ്റർ ഭാരവാഹികൾ -


കുര്യൻ എബ്രഹാം - പേട്രൺ 
 ബാലഗോപാൽ - പ്രസിഡൻ്റ്.
 ശ്രീകുമാർ വി പി - ചെയർമാൻ.
ഡോ.ജോസഫ് കോട്ടൂരാൻ - ജനറൽ സെക്രട്ടറി.
 മിഥുൻ - ട്രഷറർ.
മനു മോഹൻ - വൈസ് പ്രസിഡൻ്റ്.
.വിനയകുമാർ - വൈസ് ചെയർമാൻ.
മാറ്റൊ തോമസ്  - സെക്രട്ടറി 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക