Image

ഇന്റർനാഷണൽ നഴ്‌സസ് ഡേ: കരുണയുടെ കരങ്ങളോടൊപ്പം ഒരു ദിനം

Published on 12 May, 2025
ഇന്റർനാഷണൽ നഴ്‌സസ് ഡേ: കരുണയുടെ കരങ്ങളോടൊപ്പം ഒരു ദിനം

മനുഷ്യജീവിതത്തിന്റെയും ആരോഗ്യത്തിന്റെയും സുരക്ഷയ്ക്കായി കാതിരിപ്പ് നടത്തുന്ന, കരുണയുടെ മുഖങ്ങളായ ആരോഗ്യപ്രവർത്തകർ നഴ്‌സുമാരാണ്. അവരുടെ ആത്മാർത്ഥമായ സേവനത്തിനും അധ്വാനത്തിനും ആദരമായി മെയ് 12 ന് ലോകം മുഴുവൻ ഇന്റർനാഷണൽ നഴ്‌സസ് ഡേ ആഘോഷിക്കുന്നു. ലോകപ്രശസ്ത നഴ്സായ ഫ്ലോറൻസ് നൈറ്റിംഗെയിലിന്റെ ജന്മദിനം ആഘോഷിക്കുകയാണ് ഈ ദിനത്തിൽ.

നഴ്‌സുമാരുടെ സേവനം രോഗികളെ ചികിത്സിക്കുന്നതിലും പരിരക്ഷിക്കുന്നതിലും മാത്രം ചുരുങ്ങുന്നതല്ല. അവർ രോഗികളുടെ മനസാന്ത്വനം, കുടുംബാംഗങ്ങളുടെ ആശ്വാസം, സാമൂഹിക സമത്വം സ്വന്തം കർമ്മത്തിൽ ഉൾപ്പെട'ട'gത്തിയവരുമാണ്.

രോഗികളെ ശാരീരികവും മാനസികവുമായ പിന്തുണ നൽകുന്നതും, ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള ചികിത്സകൾ ഉറപ്പാക്കുന്നതും, രോഗനിരീക്ഷണം, ചികിൽസാ റെക്കോർഡുകൾ, അവലോകനങ്ങൾ എന്നിവയെല്ലാം ക‍ൃത്യമായി ചെയ്യുന്നവരാണ്.

എന്നാൽ ഇന്ന് നഴ്‌സുമാരുടെ ഏറ്റവും വലിയ വെല്ലുവിളികൾ അനിയന്ത്രിതമായ ജോലി, മാനസിക സമ്മർദ്ദം, കൃത്യമായ അംഗീകാരത്തിന്റെ അഭാവം, ആഗോളാരോഗ്യ പ്രതിസന്ധികളിൽ മുൻനിര പോരാളികൾ എന്ന നിലയിൽ ഉയർന്ന അപകടസാധ്യത എന്നിവയാണ്.

നഴ്‌സസ് ഡേയുടെ സന്ദേശം നഴ്‌സുമാരുടെ ആത്മാർത്ഥ സേവനത്തിന് ആഗോള ആദരവ് എന്നാണ്. അതിലുപരി അവരുടെ ജോലി അന്തർദ്ദേശീയതലത്തിൽ സുരക്ഷിതവും മാന്യവുമാകേണ്ടത്. നഴ്‌സിംഗ് മേഖലയിലെ നവീകരണങ്ങൾക്കും പുരോഗതിക്കും ഊർജ്ജം നൽകുക. അതിനു വേണ്ടി കൂടുതൽ മുൻതൂക്കം നൽകേണ്ടതുണ്ട്. എന്തെന്നാൽ നഴ്‌സുമാരുടെ പരിപാലനത്തിൽ ലോകം ഇന്നും ജീവിക്കുന്നു. അവരുടെ സേവനം ഒരിക്കലും മറക്കാനാകാത്ത കർമ്മപഥമാണ്. ഈ ദിനം, നഴ്‌സുമാരോട് മാത്രം ആദരവ് അറിയിക്കാനല്ല, അവരുടെ ജോലി മാന്യവത്ക്കരിക്കാനും അവർക്ക് ആരോഗ്യകരമായ ജോലി സാഹചര്യം ഒരുക്കാനും പ്രചോദനമാകണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക