പാല് ആരോഗ്യത്തിന് നല്ലതാണെന്ന് നമ്മള് എല്ലാവരും അറിയുന്ന കാര്യമാണ്. എന്നാല്‍ പാല് ശരിക്കും എല്ലാവര്ക്കും അനിവാര്യമായോ? എല്ലായ്പ്പോഴും കുടിക്കേണ്ടതാണോ?
ആരൊക്കെ പാല് കുടിക്കണം?
കുട്ടികള്‍ (1–12 വയസ്)- വളര്‍ച്ചയ്ക്കും അസ്തി ബലം മെച്ചപ്പെടുത്താനും പാല് അത്യന്താപേക്ഷിതമാണ്. കാൽഷ്യം, വൈറ്റമിന്‍ D, പ്രോട്ടീന്‍ എന്നിവ ശരീരത്തിന് നല്കുന്നു.
Calcium Deficiency ഉള്ളവര്‍- അതായത്, അസ്ഥിദൗര്ബല്യമുള്ളവര്ക്കും, ഇടക്കിടെ പേശി വേദന അനുഭവപ്പെടുന്നവര്‍ക്കും പാല് സഹായകരമാകാം.
ഗര്‍ഭിണികളും മുലയൂട്ടുന്ന മാതാക്കളും- കാൽഷ്യം ആവശ്യമായ ഈ ഘട്ടങ്ങളില്‍ പാല് വലിയൊരു സഹായമാണ്.
50 വയസ്സിനു മേല്‍ ഉള്ളവര്‍- അസ്ഥിദൗര്ബല്യം തടയാനും ശരീരത്തിനു ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കാനും പാല് സഹായിക്കുന്നു.
ആരൊക്കെ ഒഴിവാക്കണം?
Lactose Intolerance ഉള്ളവര്‍- പാല് കുടിച്ചാല്‍ വയറു വേദന, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നവര്‍ പാല് ഒഴിവാക്കുന്നത് ഉചിതമാണ്.
Certain Skin Conditions ഉള്ളവര്‍- ചിലര്‍ക്ക് പാല് കുടിച്ചാല്‍ ചർമ്മപ്രശ്നങ്ങൾ കൂടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെ നിർദേശപ്രകാരമേ പാല് ഉപയോഗിക്കാവു.
പാല് എപ്പോള്‍ കുടിക്കണം?
രാവിലോ രാത്രി – രണ്ടു സമയത്തും കഴിക്കാമെങ്കിലും, രാത്രി കുടിക്കുന്ന പാല് നിദ്രയ്ക്ക് സഹായകരമാണെന്നാണ് ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രവും പറയുന്നത്.
ഭക്ഷണത്തിനിടയിലോ അതിനടുത്തോ കുടിക്കുന്നത് ഒഴിവാക്കേണ്ടത് ഉചിതമാണ് – ദഹനത്തിന് തടസ്സമാകാം.
എങ്ങനെ കുടിക്കണം?
തിളപ്പിച്ച ശേഷം ഒന്നു തണുപ്പിച്ച് കുടിക്കുക.
കുരുമുളക്, ഇഞ്ചി എന്നിവ ചേര്‍ത്താൽ പാല് ദഹന സൗഹൃദമാകും.
തേൻ ചേർത്ത് കുടിക്കരുത് – ആയുര്‍വേദം ഇത് പരിഗണിക്കുന്നത് വിരുദ്ധാഹാരമായാണ്.