Image

കുവൈത്ത് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നിലവിൽ വന്നിട്ട് പതിനൊന്ന് വർഷം തികഞ്ഞിട്ടും കസേര ഒഴിയാതെ നേതാക്കൾ.

Published on 18 May, 2025
കുവൈത്ത് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നിലവിൽ വന്നിട്ട് പതിനൊന്ന് വർഷം തികഞ്ഞിട്ടും കസേര ഒഴിയാതെ നേതാക്കൾ.

 ഓവർസിസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസിന്റെ 14 ജില്ലാ കമ്മിറ്റികളിലും മാറ്റം വന്നെങ്കിലും പത്തുവർഷക്കാലമായി ഒഐസിസി കുവൈറ്റ് ദേശീയ നേതൃത്വത്തിൽ ഒരു മാറ്റവും വരുത്താതെ വീണ്ടും നിലവിലുള്ള പ്രസിഡണ്ടും  അവരുടെ സ്തുതിപാടകരായകുറച്ചുപേർ ചേർന്ന് സംഘടന പുനഃസംഘടിപ്പിക്കാതെ ഇവരുടെ കൈകളിൽ ഒതുക്കി നിർത്താനുള്ള ശ്രമത്തിലാണ്.

 ഇതിനുമുമ്പ് OICC യുടെ പല ജില്ലാ കമ്മിറ്റിയിലെ പ്രവർത്തകരും ഇതിനെതിരെ ചോദ്യം ചെയ്യുമ്പോൾ അവരെ ദേശീയ നേതൃത്വം പുറത്താക്കുകയാണ് ചെയ്തിരുന്നത്. അവസാനം ഇപ്പോൾ ശക്തമായ പ്രതിഷേധത്തിനൊടുവിൽ ഇപ്പോൾ ജില്ലാ കമ്മിറ്റികൾ ജനുവരിയിൽ പുനഃസംഘടിപ്പിച്ചു. നിലവിൽ ജില്ലാ കമ്മിറ്റികൾ തിരഞ്ഞെടുത്ത പുതിയ നാഷണൽ കൗൺസിൽ അംഗങ്ങൾ നിലനിൽക്കെ പഴയ നാഷണൽ കമ്മിറ്റി ചുമതല കൈമാറാൻ തയ്യാറാകാതെ പുതിയ ഒരു അടവുമായാണ് ഇപ്പോൾ വന്നിരിക്കുന്നത്. പത്താം വാർഷികം എന്ന പേരിൽ ഓഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് ഒരു അവാർഡ് കൊടുക്കാൻ മെയ് 4 ആം തീയതി ഒരു പരുപാടി സംഘടിപ്പിച്ചിരുന്നു. ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഓഗസ്റ്റ് 22 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഒരു രീതിയിലും പുതിയ കമ്മിറ്റി നിലവിൽ വരാതിരിക്കാനുള്ള അടവാണ് ഒഐസിസി നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഇപ്പോൾ നടക്കുന്നത്.

ജില്ലാ കമ്മിറ്റികൾ പുതിയ നാഷണൽ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന മുറയ്ക്ക് പഴയ നാഷണൽ കമ്മിറ്റി അസാധുവാകും എന്ന് സാമാന്യ ബോധം ഇരിക്കെ ഒഐസിസി പ്രസിഡന്റിന്റെ അവസാന അടവാണ് പത്താം വാർഷികം. കെ സി വേണുഗോപാലിനെ കൊണ്ടുവന്നു തന്റെ സ്ഥാനം ഉറപ്പിക്കാൻ ഉള്ള അവസാന അടവാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്, അതും അവശേഷിക്കുന്ന ബാക്കിയുള്ള നിർജീവമായ നാഷണൽ ഭാരവാഹികളെ ഉപയോഗിച്ചുകൊണ്ട്.

  പത്തുവർഷം OICC എന്ന സംഘടനയെ നയിച്ച നേതൃത്വം ആണ് ഇനിയും മുൻപോട്ട്  സംഘടനയെ നയിക്കുന്നത് എങ്കിൽ നിലവിൽ വന്ന 14 ജില്ലാ കമ്മിറ്റിയിലെ പലരും രാജ്യക്ക് ഒരുങ്ങാനായി കാത്തിരിക്കുകയാണ്.

 കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ വന്ന മാറ്റം പോലെ KPCC  ഇടപെട്ടുകൊണ്ട് കുവൈറ്റിലെ OICC  യിൽ ഇപ്പോഴുള്ള നേതൃത്വത്തെ മാറ്റിനിർത്തി പുതിയ ഒരു കമ്മിറ്റി രൂപീകരിച്ചുകൊണ്ട് കുവൈറ്റിലെ കോൺഗ്രസിനെ സ്നേഹിക്കുന്ന എല്ലാവരെയും ചേർത്തു നിർത്തിക്കൊണ്ട് സംഘടനയെ ശക്തിപ്പെടുത്തുവാൻ ഉള്ള നടപടി സ്വീകരിക്കണം എന്ന് പ്രവർത്തകർ നേതൃത്വത്തിന് നിരവധി പരാതികൾ ഇതിനോടകം അയച്ചിട്ടുണ്ട്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സ്നേഹിക്കുന്ന സാധാരണ പ്രവർത്തകർ ആവേശത്തോടെ അംഗത്വം എടുത്തുകൊണ്ടു പ്രവർത്തിക്കുന്ന കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞുനിന്നു പ്രവർത്തിക്കുന്ന സംഘടനയാണ് ഒഐസിസി കുവൈറ്റ്.
പക്ഷെ ഇപ്പോൾ പത്ത് വർഷം പിന്നിട്ടിട്ടും സ്വന്തം കൈപ്പിടിയിൽ ഒതുക്കി വച്ചുകൊണ്ട്‌ സ്വാർത്ഥലാഭത്തിനായി സംഘടനയെ ഉപയോഗിക്കുന്ന, കെപിസിസി നിർദ്ദേശം ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് മനപ്പൂർവമായി വൈകിപ്പിക്കുന്ന ഒഐസിസി നേതൃത്വത്തിനെതിരെ വ്യാപകമായ പരാതികളാണ് കെപിസിസി നേതൃത്വത്തിന് അയക്കുന്നത്.

അനാരോഗ്യം മൂലം കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ മാറിയ നിലയ്ക്ക് ഒഐസിസി കുവൈറ്റ് പ്രസിഡന്റ് മാറണം എന്ന ആവശ്യം ശക്തമാണ്. പ്രായത്തിഖ്യം വന്നവരെയും നിർജീവമായ ഭാരവാഹികളെയും നീകി പുതിയൊരു കമ്മിറ്റി ഉടനടി കെപിസിസി എടുക്കണമെന്നാണ് ആവശ്യം. ഒഐസിസി ചുമതല വഹിക്കുന്ന കെപിസിസി ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ മുത്തലിബിന് ഇമെയിൽ മുഖേനെയും മറ്റും ഈ ആവശ്യം പല ജില്ലാ കമ്മിറ്റികളും ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്.

നാട്ടിലെ നേതാക്കളെ മണിയടിച്ചു അവരുടെ ആവശ്യങ്ങൾ യഥാസമയം നടത്തുന്ന പഴയകാല "ചംച്ചാ" നേതാക്കളെ തൂത്തെറിഞ്ഞുകൊണ്ടു കൃത്യമായ പുനഃസംഘടന നടത്തി പ്രവർത്തിക്കുന്നവരെയും അര്ഹരായവരെയും ഉൾപ്പെടുത്തി ഒഐസിസി നാഷണൽ കമ്മിറ്റി ഉടനടി പുനഃസംഘടിപ്പിക്കാൻ കെപിസിസി തയ്യാറായില്ലെങ്കിൽ വ്യാപകരായ പ്രതിഷേധത്തിലേക്കും രാജിയിലേക്കും നീങ്ങാനാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പൊതുവിൽ ഉള്ള തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക