മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം ആണെന്ന വാദവുമായി തമിഴ്‌നാട്. ഇതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തു. അണക്കെട്ടിലെ അറ്റകുറ്റ പണികള്‍ നടത്തിയാല്‍ ജല നിരപ്പ് 152 അടി വരെയായി ഉയര്‍ത്താം എന്ന് തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ പറയുന്നു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദേശിക്കണം എന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.
അറ്റകുറ്റപ്പണി നടത്തണമെന്ന കോടതി നിര്‍ദേശം കേരളം പാലിക്കുന്നില്ലെന്ന് തമിഴ്‌നാട് കുറ്റപ്പെടുത്തി.