Image

ഉത്തർപ്രദേശിൽ യുവതി ജീവനൊടുക്കി; മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച ഭർത്താവിനെതിരെ കേസ്

രഞ്ജിനി രാമചന്ദ്രൻ Published on 18 May, 2025
ഉത്തർപ്രദേശിൽ യുവതി ജീവനൊടുക്കി;  മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച ഭർത്താവിനെതിരെ കേസ്

കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത ഭാര്യയുടെ മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ഷാജഹാൻപുരിലാണ് സംഭവം. 32 വയസ്സുകാരിയായ സവിതയാണ് വീട്ടിൽ തൂങ്ങിമരിച്ചത്. എന്നാൽ, തങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭയന്ന് ഭർത്താവും വീട്ടുകാരും മരണവിവരം മറച്ചുവെക്കുകയും മൃതദേഹം ഒളിപ്പിക്കുകയുമായിരുന്നു.

സവിത ആത്മഹത്യ ചെയ്തതാണെന്ന് അവരുടെ കുട്ടികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പോലീസിൻ്റെ പ്രാഥമിക നിഗമനവും സവിതയുടേത് ആത്മഹത്യയാണെന്നാണ്. സവിതയുടെ ഭർത്താവ് അശോക് കുമാറിൻ്റെ സഹോദരനാണ് സവിത മരിച്ച വിവരം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ സ്യൂട്ട്കേസിൽ കുത്തിനിറച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങളും മക്കളെച്ചൊല്ലിയുള്ള തർക്കങ്ങളും എല്ലാവർക്കും അറിയുന്നതിനാൽ താനാണ് ഭാര്യയെ കൊന്നതെന്ന് എല്ലാവരും സംശയിക്കുമെന്നും പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്നും ഭയന്നാണ് മൃതദേഹം ഒളിപ്പിച്ചതെന്ന് അശോക് കുമാർ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
 

 

 

English summary:

Woman dies by suicide in Uttar Pradesh; case filed against husband for hiding the body in a suitcase.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക