Image

മണിപ്പൂര്‍ കലാപ കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍

Published on 18 May, 2025
മണിപ്പൂര്‍ കലാപ കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍

മണിപ്പൂര്‍ കലാപ കേസിലെ പ്രതിയെ കണ്ണൂരില്‍ നിന്ന് പിടികൂടി എന്‍ഐഎ. കണ്ണൂര്‍ തലശേരിയില്‍ നിന്നാണ് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന പ്രതിയെ പിടികൂടിയത്. രാജ്കുമാര്‍ മൈപാക് സംഘ് എന്ന മെയ്‌തെയ് വിഭാഗത്തിലെ യുവാവ് ആണ് പിടിയിലായത്. 

ഹോട്ടലിൽ ജോലി ചെയ്തിരുന്ന പ്രതിയെ ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ മാസമാണ് പ്രതി കേരളത്തിലെത്തിയത്. കേരള പൊലീസിനെ അറിയിക്കാതെയാണ് എൻഐഎയുടെ നീക്കം. മഴക്കാലരോഗങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായെന്ന് പറഞ്ഞാണ് എൻഐഎ ഉദ്യോഗസ്ഥർ തൊഴിലാളികൾ താമസിക്കുന്ന ഇടത്തെത്തിയത്. ഓരോ മുറിയിലുമെത്തി തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച് ആധാർകാർഡും ചിത്രവും ഒത്തുനോക്കിയാണ്‌ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്‌. ചെവിക്കുകീഴെ കഴുത്തിലായി പച്ചകുത്തിയതും എൻഐഎക്ക്‌ രാജ്കുമാറിനെ തിരിച്ചറിയൽ എളുപ്പമാക്കി.

അതേസമയം നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടി(യുഎൻഎൽഎഫ്)ൽ ഇയാൾ സായുധപരിശീലനം നേടിയിട്ടുണ്ടെന്നാണ് വിവരം.

കേരള പൊലീസിനെ അറിയിക്കാതെയാണ് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം പ്രതിയെ പിടികൂടിയത്. രാജ്കുമാര്‍ മൈപാക് സംഘ് കഴിഞ്ഞ മാസമാണ് കേരളത്തിലെത്തിയത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക