Image

സ്ക്രീൻ വഴി സ്കിൽ നഷ്ടമാകുമ്പോൾ; സോഷ്യൽ മീഡിയയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരാം

Published on 30 May, 2025
സ്ക്രീൻ വഴി സ്കിൽ നഷ്ടമാകുമ്പോൾ; സോഷ്യൽ മീഡിയയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരാം

സോഷ്യൽ മീഡിയ നമ്മെ ലോകവുമായി ബന്ധിപ്പിക്കുന്നതിന് അത്യാവശ്യമാണ്, എന്നാൽ അതിന് ഒരു പരിധിയുണ്ട്. എന്നാൽ ഇന്ന് നമ്മൾ സോഷ്യൽ മീഡിയ അതിരുവിട്ട് ഉപയോഗിക്കുന്നു, ഇത് നമ്മുടെ സമയത്തെയും മനസ്സിനെയും കീഴടക്കാൻ ഇടയാകുന്നു. അതിനാൽ, ജാഗ്രതയും നിയന്ത്രണവും അഭ്യസിച്ചാൽ, സോഷ്യൽ മീഡിയയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരാം

പ്രധാന പ്രശ്നങ്ങൾ (Scrolling through Social Media – Problems)

1. സമയം നഷ്‌ടപ്പെടുന്നു
ദിവസത്തിൽ കുറച്ച് മിനിറ്റ് എന്ന് കരുതി തുടങ്ങുന്ന സ്‌ക്രോളിങ്ങ്, മണിക്കൂറുകൾക്ക് സമം സമയം കളയാൻ കാരണമാകുന്നു. പഠനത്തിലോ ജോലികളിലോ ശ്രദ്ധ ചെലുത്താൻ കഴിയാതെ വരുന്നു.

2. ആത്മവിശ്വാസ കുറവ്
മറ്റുള്ളവരുടെ "തികഞ്ഞ" ജീവിതം നോക്കി നമ്മുടേതിനോട് അസന്തോഷം തോന്നുകയും ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നു.

3. മാനസിക ആരോഗ്യപ്രശ്നങ്ങൾ
ആവശ്യത്തേക്കാൾ അധികമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിലൂടെ അമിതമായ വിഷാദം, ക്ഷീണം, ഒറ്റപ്പെടൽ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നു.

4. ഉത്പാദനക്ഷമത കുറയുന്നു
പഠനമോ ജോലിയോ ചെയ്യുന്നതിനിടയിൽ ഇടയ്ക്കിടെ സോഷ്യൽ മീഡിയ ചെക്കിങ് ചെയ്യുന്നത്, പ്രശ്നപരിഹാര ശേഷിയും ശ്രദ്ധയും കുറയ്ക്കുന്നു.

5. അഡിക്ഷൻ
സോഷ്യൽ മീഡിയ അഡിക്ഷനായി മാറുന്നു. ഇടയ്ക്കിടെ നോക്കാതെ ഇരിക്കാൻ കഴിയാതെ വരുന്നു.

പരിഹാരങ്ങൾ (Solutions to Social Media Scrolling Issues)
1. സമയപരിധി നിശ്ചയിക്കുക
ദിവസത്തിൽ നിശ്ചിത സമയം മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുക. ഉദാഹരണത്തിന്, രാവിലെ 15 മിനിറ്റ്, വൈകുന്നേരം 15 മിനിറ്റ് എന്നിങ്ങനെ.

2. നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക
എല്ലാ സോഷ്യൽ മീഡിയ അപ്ലിക്കേഷന്റെയും നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക. ഇത് അനാവശ്യമായി സോഷ്യൽ മീഡിയ ഇടയ്ക്കിടെ നോക്കാനുള്ള ത്വര ഓരു പരിധിവരെ കുറക്കും.

3. ഡിജിറ്റൽ ഡിറ്റോക്സ് ദിവസങ്ങൾ ശീലിക്കുക
ഒരു ദിവസമോ ഒരു ആഴ്ചയോ മുഴുവൻ സോഷ്യൽ മീഡിയ ഉപേക്ഷിക്കുക. മൈൻഡ് റിഫ്രഷ് ചെയ്യാൻ ഇത് സഹായിക്കും.

4. മറ്റ് പ്രൊഡക്ടീവ് പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക
പുസ്തകങ്ങൾ വായിക്കുക, വ്യായാമം ചെയ്യുക, പുതിയ സ്കിൽ പഠിക്കുക തുടങ്ങിയ കാര്യങ്ങളിലേക്ക് സമയം മാറ്റുക.

5. സ്ക്രീൻ ടൈം ആപ്പ് ഉപയോഗിക്കുക
ഫോണിൽ നിന്നുള്ള ഉപയോഗം നിയന്ത്രിക്കാൻ Screen Time (iOS), Digital Wellbeing (Android) പോലുള്ള ആപ്പുകൾ ഉപയോഗിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക