മനാമ: ബഹറിനിലെ പാട്ടുകാരുടെ കൂട്ടായ്മ പ്രമുഖ സംഗീത പഠന കേന്ദ്രമായ കലാകേന്ദ്ര ആര്‍ക്കും പാടാം എന്ന പേരില്‍ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും നടത്തി.
അദ്‌ലിയയിലെ കലാകേന്ദ്ര ആര്‍ട്സ് സെന്ററില്‍ നടന്ന സംഗീത വിരുന്നിലും സൗഹൃദ കൂട്ടായ്മയിലും നിരവധി സംഗീത പ്രേമികള്‍ പങ്കെടുത്തു.
പാട്ടിനെ ഇഷ്ടപ്പെടുകയും, പാട്ടു പാടാന്‍ കഴിവുണ്ടായിട്ടും വേദികള്‍ കിട്ടാത്തതുമായ നിരവധി അനവധി കലാകാരന്‍മാര്‍ ഉള്ള ഈ ബഹ്‌റൈന്റെ മണ്ണില്‍ നിന്നും, അങ്ങനെയുള്ളവരെ കണ്ടെത്താനും, അവര്‍ക്ക് അവസരം കൊടുക്കുകയും ചെയ്യുക എന്ന സദുദ്ദേശത്തോട് കൂടി മാത്രം തുടങ്ങിയ 'ആര്‍ക്കും പാടാം ', എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 5 മണിവരെയാണ് നടന്നുവരുന്നത്. അംഗങ്ങളുടെ എണ്ണം കൂടിയാല്‍ അത് 6 മണിവരെയും നീണ്ട് പോകാറുണ്ട്.
കലാകേന്ദ്ര വൈസ് ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ഷില്‍സ റിലീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍, മാസ്റ്റര്‍ അമധ്യായ് റിലീഷ്, കലാകേന്ദ്രയുടെ സംഗീത വിഭാഗം മേധാവിയും പ്രമുഖ സംഗീതജ്ഞനുമായ രാജാറാം മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഷാജി സെബാസ്റ്റിയന്‍ നന്ദി രേഖപ്പെടുത്തി.
ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന അമധ്യായ് റിലീഷിനെയും, ഈ പരിപാടിയുടെ അമരക്കാരനായ രാജാറാം മാസ്റ്ററെയും അംഗങ്ങള്‍ മൊമന്റോ നല്‍കി ആദരിച്ചു.
വളരെ ചുരുങ്ങിയ സമയം കൊണ്ട് സംഘടിപ്പിച്ച ഈ പരിപാടി, അംഗങ്ങളുടെയും അവരുടെ കുട്ടികളുടെയും വിവിധ കലാപരിപാടികളും, രുചികരമായ ഭക്ഷണത്തോടും കൂടി സമൃദ്ധമായിരുന്നു.
ഭാവിയില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ രീതിയില്‍ ഒരു മ്യൂസിക് റിയാലിറ്റി ഷോ നടത്താനും പ്ലാന്‍ ഉണ്ടെന്ന് ചടങ്ങില്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.
ശ്രീ വിജയന്‍ ശബ്ദ നിയന്ത്രണം നിര്‍വഹിച്ചപ്പോള്‍, ശ്രീ രാജേഷ് ഇല്ലത്ത്, ശ്രീ APG ബാബു, ശ്രീ, ഷാജി സെബാസ്റ്റിയന്‍ എന്നിവര്‍ ചേര്‍ന്ന് പ്രോഗ്രാം/സ്റ്റേജ് നിയന്ത്രണം നടത്തുകയും, MC യായി ശ്രീമതി. ഷില്‍സയും മാസ്റ്റര്‍. അമധ്യായ് റിലീഷും ചേര്‍ന്ന് നിര്‍വ്വഹിച്ചു. പ്രോഗ്രാം വന്‍ വിജയമാക്കി തീര്‍ത്ത എല്ലാവര്‍ക്കും കലാകേന്ദ്ര ഭാരവാഹികള്‍ നന്ദി അറിയിച്ചു.