Image

ബംഗളൂരു ദുരന്തം: ആർസിബിക്കും ക്രിക്കറ്റ് അസോസിയേഷനുമെതിരേ കേസ്

Published on 05 June, 2025
ബംഗളൂരു ദുരന്തം: ആർസിബിക്കും ക്രിക്കറ്റ് അസോസിയേഷനുമെതിരേ കേസ്

ബംഗളൂരു: കർണാടകയിൽ ഐപിഎൽ വിജയാഘോഷത്തിന്‍റെ ഭാഗമായുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, കർണാടക ക്രിക്കറ്റ് ബോഡി, ഡിഎൻഎ എന്‍റർടൈൻമെന്‍റ് എന്നിവർക്കെതിരേ കേസെടുത്ത് പൊലീസ്. കർണാടക ക്രിക്കറ്റ് അസോസിയേഷനാണ് വിജയാഘോഷം സംഘടിപ്പിച്ചിരുന്നതെങ്കിലും കൈകാര്യം ചെയ്തിരുന്നത് ഡിഎൻഎ എന്‍റർടൈൻമെന്‍റ് ആണ്. കേസ് ക്രിമിൻ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റിന് (സിഐഡി) കൈമാറണമോ എന്നതിൽ മന്ത്രിസഭായോഗം തീരുമാനമെടുക്കും.

ഭാരതീയ ന്യായ സംഹിത അനുസരിച്ച് മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ച് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

സംഭവത്തിൽ അന്വേഷണം നടത്താനായി ജില്ലാ മജിസ്ട്രേറ്റ് ജി ജഗദീശയെയാണ് കർണാടക സർക്കാർ നിയമിച്ചിരിക്കുന്നത്. കെഎസ്‌സിഎ, ബംഗളൂരു മെട്രൊ, ആർസിബി ഫ്രാഞ്ചസി എന്നിവർക്ക് നോട്ടീസ് അയക്കുമെന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക