മുല്ലപ്പെരിയാറില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. കുമളി മന്നാകുടി സ്വദേശി അര്‍ജുൻ്റെ(19) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ സുഹൃത്തുകള്‍ക്കൊപ്പം നീന്തല്‍ പഠിക്കുന്നതിനിടെയിലാണ് അർജുൻ ഒഴുക്കില്‍പ്പെട്ടത്. അതേസമയം കുട്ടിയെ കാണാതായതിന് പിന്നാലെ ഇന്ന് വീട്ടുകാർ അന്വേഷിച്ചപ്പോൾ ആണ് ഒഴുക്കില്‍ പെട്ട വിവരം സുഹൃത്തുകള്‍ പുറത്ത് പറയുന്നത്. ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും എത്തി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. എറണാകുളത്ത് നിന്നെത്തിയ സ്കൂബ ടീമാണ് കാണാതായതിന് സമീപത്ത് നിന്നും മൃതദ്ദേഹം കണ്ടെത്തിയത്.
English summary:
Body of the student missing in Mullaperiyar found.