Image

ഭാരതാംബയുടെ ചിത്രം മാറ്റില്ല; രാജ്ഭവനിലെ പരിപാടി സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ഗവര്‍ണറാണെന്ന് രാജ്ഭവന്‍

Published on 05 June, 2025
ഭാരതാംബയുടെ ചിത്രം മാറ്റില്ല; രാജ്ഭവനിലെ പരിപാടി സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ഗവര്‍ണറാണെന്ന് രാജ്ഭവന്‍

രാജ്ഭവനിലെ പരിപാടി സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ഗവര്‍ണറാണെന്ന് രാജ്ഭവന്‍. പരിസ്ഥിതി ദിനാഘോഷത്തിന്റ ഭാഗമായി വേദിയില്‍ സ്ഥാപിച്ച ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് രാജ്ഭവന്റെ വിശദീകരണം.

 രാജ്ഭവനില്‍ നിന്ന് ചിത്രം മാറ്റില്ലെന്നും ഭാരതാംബ രാജ്യത്തെിന്റെ പ്രതീകമാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വ്യക്തമാക്കി. മന്ത്രിമാര്‍ രാജ്ഭവനിലെ പരിസ്ഥിതിദിനാഘോഷത്തില്‍ നിന്ന് വിട്ടുനിന്നതിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. മന്ത്രിമാര്‍ക്ക് വരാന്‍ കഴിയാത്ത എന്ത് പ്രശ്നമാണ് ഉള്ളതെന്ന് ഗവര്‍ണര്‍ ചോദിച്ചു. 'വിദ്യാഭ്യാസമന്ത്രി എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. അദ്ദേഹത്തിനു വരാന്‍ പറ്റാത്തതിനാല്‍ കൃഷി മന്ത്രി വരുമെന്ന് പറഞ്ഞു. എന്നാല്‍ വേദിയില്‍നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റണമെന്നാണ് കൃഷി മന്ത്രി ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നു മറുപടി നല്‍കി. മാതൃഭൂമിയെ മാറ്റാന്‍ കഴിയില്ല. ഇത്തരം ആദര്‍ശങ്ങള്‍ക്കു വേണ്ടിയാണ് നമ്മള്‍ ജീവിക്കുന്നത്. ചിത്രം മാറ്റാന്‍ പറ്റില്ലെന്നു പറഞ്ഞതുകൊണ്ടാകാം രണ്ടു മന്ത്രിമാരും വരാതിരുന്നത്. എന്തു തരം ചിന്താഗതിയാണ് ഇതെന്ന് എനിക്കറിയില്ല.' ഗവര്‍ണര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക