ഒരു മാസം മുൻപ് മൂവാറ്റുപുഴയിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത 150 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ആവോലി പഞ്ചായത്തിലെ നടുക്കരയിൽ നടന്ന മധുരം വെയ്പ്പ് ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.
രോഗബാധയെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് വ്യാപക പരിശോധന നടത്തി. ആവോലിക്ക് പുറമേ, മധുരം വെയ്പ്പ് ചടങ്ങിന് ഭക്ഷണം എത്തിച്ച മാറാടി പഞ്ചായത്തിലും വിവാഹച്ചടങ്ങ് നടന്ന ആരക്കുഴ പഞ്ചായത്തിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണം തയ്യാറാക്കിയ കാറ്ററിങ് കമ്പനിയിലെ വെള്ളത്തിൽ നിന്നുമാണ് മഞ്ഞപ്പിത്ത രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിൻ്റെ പ്രാഥമിക കണ്ടെത്തൽ.
ഇതിനെത്തുടർന്ന്, മാറാടിയിൽ പ്രവർത്തിക്കുന്ന കാറ്ററിങ് സ്ഥാപനം അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
English summary:
150 people who attended a wedding in Muvattupuzha infected with jaundice; catering service shut down.