Image

കെനിയയിൽ വിനോദയാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞു: ആറ് ഇന്ത്യക്കാർ മരിച്ചു, മലയാളികളും ഉൾപ്പെട്ടതായി സൂചന

രഞ്ജിനി രാമചന്ദ്രൻ Published on 10 June, 2025
കെനിയയിൽ വിനോദയാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞു: ആറ് ഇന്ത്യക്കാർ മരിച്ചു, മലയാളികളും ഉൾപ്പെട്ടതായി സൂചന

 ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യക്കാരുടെ ബസ് 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. ഈ യാത്രാ സംഘത്തിൽ മലയാളികളും ഉൾപ്പെടുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രദേശികസമയം തിങ്കളാഴ്ച വൈകുന്നേരം കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് അപകടം നടന്നത്. ഓൾ ജോറോറോക്ക്-നകുരു റോഡിൽ ഗിച്ചാക്കയിൽ വെച്ച് ഇവർ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

അപകടസമയത്ത് 28 വിനോദസഞ്ചാരികളും മൂന്ന് ലോക്കൽ ഗൈഡുകളും ഡ്രൈവറും ഉൾപ്പെടെ 32 പേരാണ് ബസിലുണ്ടായിരുന്നത്. ന്യാഹുരുരുവിലെ പനാരി റിസോർട്ടിലേക്ക് പോകുകയായിരുന്നു സംഘം. മലകളും കുന്നുകളുമുള്ള ഈ ഭാഗത്തെ കുത്തനെയുള്ള റോഡിൽ വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് ബസിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. അപകടത്തിൽ ബസ് പൂർണ്ണമായും തകർന്നു. സംഭവസ്ഥലത്ത് നിന്ന് മൂന്ന് പേരെ കാണാതായിട്ടുണ്ട്. മരിച്ചവരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.
 

 

 

English summary:

Tourist bus falls into gorge in Kenya: Six Indians dead, indications that Malayalees are among them.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക