Image

തെക്കിൽ ആരുമറിയാതെ വിനിത കാത്തു സൂക്ഷിച്ചു വച്ചത് 20 കാർഡ്ബോർഡ് പെട്ടികൾ; കാസർകോട് വൻ ഗോവൻ മദ്യവേട്ട: 175 ലിറ്ററിലധികം മദ്യവുമായി രണ്ട് പേർ പിടിയിൽ

രഞ്ജിനി രാമചന്ദ്രൻ Published on 10 June, 2025
തെക്കിൽ ആരുമറിയാതെ വിനിത കാത്തു സൂക്ഷിച്ചു വച്ചത് 20 കാർഡ്ബോർഡ് പെട്ടികൾ; കാസർകോട് വൻ ഗോവൻ മദ്യവേട്ട: 175 ലിറ്ററിലധികം മദ്യവുമായി രണ്ട് പേർ പിടിയിൽ

കാസർകോട് തെക്കിൽ പറമ്പ് ചെറുകരയിൽ 20 കാർബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന 175.68 ലിറ്റർ ഗോവൻ മദ്യം എക്‌സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പറമ്പ് ചെറുകര സ്വദേശിനി വിനിത, നാലേക്കറ സ്വദേശി വിനോദ് കുമാർ എൻ. എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12:15-ഓടെയാണ് ഇവരെ പിടികൂടിയത്. വിനിതയെ തത്സമയം അറസ്റ്റ് ചെയ്ത് അബ്കാരി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ, വിനോദ് കുമാർ എൻ. സ്ഥലത്തില്ലാതിരുന്നതിനാൽ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിലൂടെ 2484 ലിറ്റർ ഗോവൻ മദ്യം കടത്തിയ കേസിലെ ഒന്നാം പ്രതിയാണെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.

കേസ് രേഖകളും പിടിച്ചെടുത്ത മദ്യവും തുടർനടപടികൾക്കായി കാസർകോട് റേഞ്ചിൽ ഹാജരാക്കിയിട്ടുണ്ട്. കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി. സുരേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഗ്രേഡ് പ്രിവൻ്റിവ് ഓഫീസർമാരായ നൗഷാദ് കെ., പ്രജിത്ത് കെ.ആർ., സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, അതുൽ ടി.വി., ഷിജിത്ത് വി.വി., വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ റീന വി., ധന്യ ടി.വി. എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

 

 

English summary:

Secretly stored in the south without anyone’s knowledge, Vinitha kept 20 cardboard boxes; major seizure of Goan liquor in Kasaragod: Two people arrested with over 175 litres of alcohol.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക