Image

വിരമിക്കൽ പാര്‍ട്ടിയിലെ ആഘോഷം; മദ്യലഹരിയിൽ സ്റ്റേഷനിൽ കിടന്നുറങ്ങി: കമ്മീഷണറുടെ മിന്നൽ പരിശോധനയും സസ്പെൻഷനും

രഞ്ജിനി രാമചന്ദ്രൻ Published on 10 June, 2025
വിരമിക്കൽ പാര്‍ട്ടിയിലെ ആഘോഷം; മദ്യലഹരിയിൽ സ്റ്റേഷനിൽ കിടന്നുറങ്ങി: കമ്മീഷണറുടെ മിന്നൽ പരിശോധനയും സസ്പെൻഷനും

തിരുവനന്തപുരം: മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ കിടന്നുറങ്ങിയ സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ. പേട്ട പോലീസ് സ്റ്റേഷനിലെ ഡി.ആർ. അർജുനെയാണ് സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് നേരിട്ടെത്തി സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നടന്ന വിരമിക്കൽ, സ്ഥലമാറ്റ പാർട്ടികളിൽ ഡ്യൂട്ടി കഴിഞ്ഞ ശേഷം അർജുൻ പങ്കെടുത്തിരുന്നു. മദ്യപിച്ചിരുന്ന അർജുൻ പരിപാടിക്ക് ശേഷം വിശ്രമിക്കാൻ സ്റ്റേഷനിൽ കിടക്കുകയായിരുന്നു. ഈ സമയം സ്റ്റേഷനിലുള്ള ഒരാൾ കമ്മീഷണറെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മിന്നൽ പരിശോധന എന്ന നിലയിൽ കമ്മീഷണർ സ്റ്റേഷനിലെത്തുമ്പോൾ അർജുൻ ഉറങ്ങുകയായിരുന്നു. കമ്മീഷണർ എത്തുന്നതിന് മുൻപ് മദ്യപിച്ചിരുന്ന മറ്റ് ചില പോലീസുകാർ സ്ഥലം വിട്ടതായും വിവരമുണ്ട്. അർജുനെ വിളിച്ചുണർത്തി ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ മദ്യപിച്ചതായി സ്ഥിരീകരിച്ചു. ഇതിനെത്തുടർന്നാണ് അർജുനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

 

 

English summary:

Retirement party celebration; officer found drunk and asleep at the station: Commissioner’s surprise inspection leads to suspension.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക