Image

സ്കൂട്ടറിൽ യാത്ര ചെയ്യവേ പൂച്ച കുറുകെ ചാടി; കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

രഞ്ജിനി രാമചന്ദ്രൻ Published on 10 June, 2025
സ്കൂട്ടറിൽ യാത്ര ചെയ്യവേ പൂച്ച കുറുകെ ചാടി; കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. ലോകമലേശ്വരം വലയിൽ ബിനേഷിൻ്റെ ഭാര്യ സുമി (32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ദേശീയ പാത 66 ൽ നെടിയ തളി ശിവക്ഷേത്രത്തിന് സമീപം ആയിരുന്നു അപകടം നടന്നത്.

സുമി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്നായിരുന്നു അപകടം. തലക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

 

 

English summary:

Cat suddenly jumped across while riding a scooter; housewife injured in Kodungallur accident dies.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക