അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം കത്തിയമര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇതുവരെ 170 പേര്‍ മരിച്ചതായാണ് വിവരം. കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകുന്നില്ല. മരിച്ചവരില്‍ മലയാളി-പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മരണം സ്ഥിരീകരിച്ചു.
യു കെയില്‍ നഴ്‌സായ രഞ്ജിത തിരിച്ചുപോകുന്നതിനിടെയാണ് ദുരന്തത്തില്‍പ്പെട്ടത്. ഇന്നലെയാണ് രഞ്ജിത വീട്ടില്‍ നിന്ന് പുറപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മരിച്ചവരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കും. 242 പേരാണ് ജീവനക്കാരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നത്.