Image

നയാ റായ്പൂർ ഐ.ഐ.ടി പ്ലേസ്‌മെൻ്റ് റിപ്പോർട്ട്: 1.20 കോടി വാർഷിക ശമ്പളവുമായി ആയുഷ്മാൻ ത്രിപാഠിക്ക് തിളക്കമാർന്ന നേട്ടം

രഞ്ജിനി രാമചന്ദ്രൻ Published on 21 June, 2025
നയാ റായ്പൂർ ഐ.ഐ.ടി പ്ലേസ്‌മെൻ്റ് റിപ്പോർട്ട്: 1.20 കോടി വാർഷിക ശമ്പളവുമായി ആയുഷ്മാൻ ത്രിപാഠിക്ക് തിളക്കമാർന്ന നേട്ടം

നയാ റായ്പൂർ ഐ.ഐ.ടിയുടെ 2025ലെ പ്ലേസ്‌മെൻ്റ് റിപ്പോർട്ട് പുറത്തു വന്നപ്പോൾ, 1.20 കോടി രൂപയുടെ വാർഷിക ശമ്പള പാക്കേജുമായി ഉത്തർപ്രദേശിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ആയുഷ്മാൻ ത്രിപാഠി മികച്ച നേട്ടം സ്വന്തമാക്കി. യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രേഡ് ഡെസ്കിൽ നിന്നാണ് ആയുഷ്മാന് ഈ വലിയ ജോബ് ഓഫർ ലഭിച്ചത്. നിലവിൽ ആമസോണിൽ ഇൻ്റേൺഷിപ്പ് ചെയ്യുകയാണ് ഈ വിദ്യാർഥി.

ഈ വർഷം ക്യാമ്പസ്, ഓഫ് ക്യാമ്പസ് പ്ലേസ്‌മെൻ്റുകളിലൂടെ 60 ബി.ടെക്, എം.ടെക് വിദ്യാർഥികൾക്കാണ് നയാ റായ്പൂർ ഐ.ഐ.ടിയിൽ നിന്ന് മികച്ച സ്ഥാപനങ്ങളിലേക്ക് പ്ലേസ്‌മെൻ്റ് ലഭിച്ചത്. പ്ലേസ്‌മെൻ്റ് ലഭിച്ച വിദ്യാർഥികളുടെ ശരാശരി വാർഷിക ശമ്പളം 14.50 ലക്ഷം രൂപയാണ്. വിദ്യാർഥികളെ മികച്ച പാക്കേജുകളിൽ റിക്രൂട്ട് ചെയ്ത മറ്റ് പ്രമുഖ സ്ഥാപനങ്ങളിൽ ഗൂഗിൾ (62 ലക്ഷം), ഇൻ്റ്യൂട്ട് (62 ലക്ഷം), മൈക്രോസോഫ്റ്റ് (56 ലക്ഷം), ആമസോൺ (46 ലക്ഷം) എന്നിവ ഉൾപ്പെടുന്നു. ഈ വർഷത്തെ മൊത്തം പ്ലേസ്‌മെൻ്റ് പാക്കേജ് 86.50 ശതമാനമാണ്.
 

 

English summary:

Naya Raipur IIT Placement Report: Ayushman Tripathi shines with an annual package of ₹1.20 crore.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക